"ഓണം വന്നു "
ഓണത്തിന്നുണ്ണുവാൻ നാക്കില വേണം 
നാലാള് കാൺകെ പൂക്കളിടേണം
പൂക്കളിറുക്കുവാൻ പൂക്കൂട വേണം 
ഉണ്ണിക്കുടുക്കുവാൻ കോടിയും വേണം 
മുറ്റത്തിറങ്ങിയാൽ മുക്കുറ്റിയില്ല 
തൊടിയിലെങ്ങും തുമ്പയുമില്ല 
പൂക്കൾ കിട്ടണേൽ അങ്ങാടിയിൽ പോണം 
തമിഴന്റെ വണ്ടികൾ കാത്തുനിൽക്കേണം 
കവറുകൾ തൂക്കി കയറിവരുന്ന അമ്മയെ 
നോക്കി ഉമ്മറത്തിണ്ണയിൽ ഞങ്ങളിരിപ്പൂ 
കവറുകളഴിച്ചതിൽ പൂക്കളുമുണ്ട് പുടവയുമുണ്ട് 
 പായസം വയ്ക്കുവാൻ പാലടയുമുണ്ട് 
ഓണം വന്നെന്നു 'അമ്മ പറഞ്ഞു 
കവറിൽ പൊതിഞ്ഞ ചെറിയൊരോണം ...
കെ എസ് ഗോപാലകൃഷ്ണൻ ആറ്റൂർ