• Attoor Desam

    1

  • Attoor Desam

    2

  • Attoor Desam

    3

                  "ഓണം വന്നു "
ഓണത്തിന്നുണ്ണുവാൻ നാക്കില വേണം 
നാലാള് കാൺകെ പൂക്കളിടേണം
പൂക്കളിറുക്കുവാൻ പൂക്കൂട വേണം 
ഉണ്ണിക്കുടുക്കുവാൻ കോടിയും വേണം 
മുറ്റത്തിറങ്ങിയാൽ മുക്കുറ്റിയില്ല 
തൊടിയിലെങ്ങും തുമ്പയുമില്ല 
പൂക്കൾ കിട്ടണേൽ അങ്ങാടിയിൽ പോണം 
തമിഴന്റെ വണ്ടികൾ കാത്തുനിൽക്കേണം 
കവറുകൾ തൂക്കി കയറിവരുന്ന അമ്മയെ 
നോക്കി ഉമ്മറത്തിണ്ണയിൽ ഞങ്ങളിരിപ്പൂ 
കവറുകളഴിച്ചതിൽ പൂക്കളുമുണ്ട് പുടവയുമുണ്ട് 
 പായസം വയ്ക്കുവാൻ പാലടയുമുണ്ട് 
ഓണം വന്നെന്നു 'അമ്മ പറഞ്ഞു 
കവറിൽ പൊതിഞ്ഞ ചെറിയൊരോണം ...
കെ എസ് ഗോപാലകൃഷ്ണൻ ആറ്റൂർ

ആറ്റൂർ വളവിൽ സ്വകാര്യ ബസ് മറിഞ്ഞ് 20 പേർക്ക് പരിക്ക് ഒഴിവായത് വൻ ദുരന്തം

ആറ്റൂർ : തിരുവില്വാമലയില്‍ നിന്ന് ഗുരുവായൂരിലേക്ക് വന്നിരുന്ന സ്റ്റീഫന്‍ എന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.ഗുരുതരമായി പരിക്കേറ്റ രണ്ടു പേരെ മുളങ്കുന്നത്ത്കാവ് ഗവ. മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ വടക്കാഞ്ചേരിയിലെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു. രാവിലെ 11.45-ഓടെയാണ് അപകടമുണ്ടായത്. അമിതവേഗത്തിലായിരുന്ന ബസ് ഇറക്കത്തില്‍ നിയന്ത്രണം നഷ്ട്ടപെട്ടാണ് അപകടം ഉണ്ടായതെന്ന് ദ്രിക്സാക്ഷികള്‍ പറഞ്ഞു. അപകടത്തെ തുടര്‍ന്ന് ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. വടക്കാഞ്ചേരി പോലീസും ഫയര്‍ഫോഴ്‌സും എത്തിയാണ് ഗതാഗതം പുനഃസ്ഥാപിച്ചു.